08 November, 2021 09:58:57 AM
പ്ലസ്ടു വിദ്യാർഥിനി ഉൾപ്പെടെ 5 പേരെ നക്സലുകൾ തട്ടിക്കൊണ്ടുപോയി
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ 5 ഗ്രാമീണരെ നക്സലുകൾ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കോണ്ട പൊലീസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ വനത്തിനുള്ളിലുള്ള ബത്തേർ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ശനിയാഴ്ച വൈകുന്നേരം ഒരു സംഘം നക്സലുകൾ ഗ്രാമത്തിൽ എത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തു. പിന്നീട് പ്ലസ്ടു വിദ്യാർഥിനിയെ ഉൾപ്പെടെ അഞ്ച് പേരെ ഇവർ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സുക്മ പോലീസ് തെരച്ചിൽ ആരംഭിച്ചു.