06 November, 2021 07:49:14 PM


മദ്യലഹരിയില്‍ നഗ്നനായി എത്തിയ മുന്‍ എംപിയെ 'കൈകാര്യം' ചെയ്ത് അയല്‍ക്കാര്‍



ചെന്നൈ: മദ്യലഹരിയില്‍ നഗ്നനായി അണ്ണാഡിഎംകെ മുന്‍ എംപി ചെന്ന് കയറിയത് അയല്‍വീട്ടില്‍. നീലഗിരി ജില്ലയിലെ അണ്ണാ ഡിഎംകെ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണനാണ് മദ്യപിച്ച് അയല്‍വീട്ടില്‍ കയറിയത്. മുതലമ്മന്‍പേട്ട് പ്രദേശത്താണ് സംഭവം. മുന്‍ എംപിയുടെ അതിരുവിട്ട ദീപാവലി ആഘോഷമാണ് അയല്‍വീടുവരെയെത്തിയത് .

വീട്ടിലേക്ക് കയറിയ വെറുതെ വിടാനും വീട്ടുകാര്‍ തയ്യാറായില്ല. വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്യുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കൂനൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മുന്‍ എംപിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ഗോപാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ മുന്‍ എംപിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K