06 November, 2021 06:08:42 PM
ആശുപത്രി ഐസിയുവില്‍ അഗ്നിബാധ: 10 രോഗികള്‍ വെന്തുമരിച്ചു; 12 പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയുടെ ഐസിയുവില്‍ തീപിടിച്ച് 10 രോഗികള്‍ വെന്തുമരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. അഹമ്മദ് നഗര്‍ ജില്ല ആശുപത്രിയിലാണ് സംഭവം. അപകടം ഉണ്ടാകുമ്പോള്‍ 20 രോഗികള്‍ ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടുത്തം മറ്റു വാര്‍ഡുകളിലേക്കും പടരുകയായിരുന്നു. നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.