31 October, 2021 06:05:25 PM
കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കു നേരെ കോൺഗ്രസ് പ്രവർത്തകർ ചീമുട്ടയെറിഞ്ഞു
ഭുവനേശ്വർ: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ചെത്തിയ നാഷണല്‍ സ്റ്റുഡന്റ് യൂണിയന് ഓഫ് ഇന്ത്യ (എൻഎസ്യു) പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്താണ് സംഭവം. ആഴ്ചകള്‍ക്ക് മുന്‍പ് ലഖിംപുർ ഖേരിയിൽ കര്‍ഷക സമരത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടു പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. മന്ത്രിപുത്രനെ പിന്നീട് അറസ്റ്റും ചെയ്തിരുന്നു.