27 October, 2021 09:54:16 AM


കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം: മൂ​ന്ന് ല​ക്ഷം കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് യു​പി



ല​ക്നോ: കോ​വി​ഡ്-19 പ്രോ​ട്ടോ​ക്കോ​ളു​ക​ളും ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ചൊ​വ്വാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് യോ​ഗി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.

കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​മൂ​ലം അ​നാ​വ​ശ്യ കോ​ട​തി ന​ട​പ​ടി​ക​ളെ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് യു​പി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, പ​ക​ർ​ച്ച​വ്യാ​ധി നി​യ​മം, ഐ​പി​സി സെ​ക്ഷ​ൻ 188, മ​റ്റ് ഗു​രു​ത​ര​മ​ല്ലാ​ത്ത വ​കു​പ്പു​ക​ൾ എ​ന്നി​വ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K