26 October, 2021 10:04:42 AM
വീടിന് തീപിടിച്ചു; വിഷപുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: തീപിടിത്തത്തെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ ഓൾഡ് സീമാപുരി മേഖലയിലാണ് അപകടം നടന്നത്. വീടിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുക ശ്വസിച്ചതാണ് മരണകാരണം. ഹോരിലാല്‍(58), ഭാര്യ റീന(55), മകന് ആഷു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.