25 October, 2021 03:28:36 PM
മുല്ലപ്പെരിയാർ: കോടതി ഇടപെടേണ്ട സാഹചര്യമില്ല - കേരളത്തെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തെ വിമർശിച്ച് സുപ്രീം കോടതി. ചർച്ചകൾക്കായി കേരളം തയാറാകണം എന്നാണ് കോടതി വിമർശിച്ചത്. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.