20 October, 2021 04:12:55 PM
താരപുത്രൻ അകത്തുതന്നെ... ; ഷാരൂഖ് ഖാന്റെ മകൻ ആര്യന് ജാമ്യമില്ല
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ എന്‍ഡിപിഎസ് കോടതിയുടേതാണ് നടപടി. കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ആര്യൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മയക്കുമരുന്ന് കടത്തു സംഘവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും എൻസിബി കോടതിയിൽ വാദിച്ചു.
നിർണായക തെളിവായി ആര്യന്റെ വാട്ട്സ്ആപ്പ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആര്യന് ജാമ്യം നൽകരുതെന്ന് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്. ഈ മാസം രണ്ടിനാണ് മുംബൈ തീരത്തെ ആഡംബരകപ്പലിൽനിന്ന് ആര്യനെ പിടികൂടിയത്.