19 October, 2021 09:38:00 AM
കേരളത്തിന് സഹായവുമായി സ്റ്റാലിൻ; ഒരു കോടി രൂപ സംഭാവന നൽകും
ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കേരളത്തിന് ഡിഎംകെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുന്നെ് സ്റ്റാലിന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാമെന്നും സ്റ്റാലിന് ട്വീറ്റ് ചെയ്തു.