18 October, 2021 06:39:47 PM
വര്‍ഗീയ പ്രചാരണം നടത്തിയ ബിജെപി സംസ്ഥാനനേതാവ് അറസ്റ്റിൽ
ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം നടത്തിയതിന് തമിഴ്നാട്ടിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആർ. കല്യാണരാമനെയാണ് ചെന്നൈ പോലീസിന്റെ സൈബർ ക്രൈംവിഭാഗം അറസ്റ്റ് ചെയ്തത്. മുൻ മുഖ്യമന്ത്രി കരുണാനിധി ഉൾപ്പെടെയുള്ളർക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ അധിക്ഷേപകരമായ പരമാർശങ്ങൾ നടത്തിയിരുന്നു.
മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവെച്ചു. ഇതേ തുടർന്ന് ലഭിച്ച പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡിലാക്കുകയും ചെയ്തു. ബിജെപി റാലിയില്‍ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ വർഗീയ പരാമര്‍ശങ്ങളിൽ കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന് അറസ്റ്റിലായിരുന്നു.