17 October, 2021 01:23:24 PM
കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 48 മണിക്കൂര്‍ നേരം നീണ്ട തെരച്ചിലിനൊടുവില്‍ പൂഞ്ചിന് സമീപത്തെ വനമേഖലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
സുബേദാര്‍ അജയ് സിംഗ്, നായിക് ഹരേന്ദ്ര സിംഗ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ കാണാതായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ വെടിവയ്പ്പുണ്ടാവുകയായിരുന്നു.