15 October, 2021 09:09:37 PM
ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു; 20 പേർക്ക് പരിക്ക്
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ജഷ്പുരിൽ ദുർഗാദേവിയുടെ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. ഗൗരവ് അഗർവാൾ (21) ആണ് മരിച്ചത്. പരിക്കേറ്റവരെ പത്തൽഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. പ്രകോപിതരായ ആളുകൾ വാഹനം തല്ലി തകർത്തു.