14 October, 2021 05:56:51 PM
ഇനിയുമൊരു സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ല: മുന്നറിയിപ്പുമായി അമിത് ഷാ
ന്യൂഡൽഹി: പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിലംഘനം തുടര്‍ന്നാല്‍ ഇനിയുമൊരു സർജിക്കൽ സ്ട്രൈക്ക് നടത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോവ ദര്‍ബന്തോറയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയ ശേഷമുള്ള പ്രസംഗത്തില്‍ പൂഞ്ച് ഏറ്റുമുട്ടലിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന സുപ്രധാന നടപടിയായിരുന്നു സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യയുടെ അതിർത്തികൾ തകർക്കുന്നവർക്ക് ഒരു സന്ദേശം നൽകുകയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.