14 October, 2021 02:00:53 PM
ബിഎസ്എഫിന്റെ അധികാര പരിധി വർധിപ്പിച്ചു; പ്രതിഷേധവുമായി പഞ്ചാബും ബംഗാളും
ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ അതിര്‍ത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്ററായി നീട്ടാനാണ് തീരുമാനം.
നേരത്തെ, 15 കിലോമീറ്ററായിരുന്നു അധികാര പരിധി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് കൂടുതൽ അധികാരം ലഭിക്കും.
ഈ തീരുമാനം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും ബംഗാളും ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം പിൻവലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫര്‍ഹാദ് ഹക്കിം പറഞ്ഞു