11 October, 2021 08:13:54 AM
അനന്ത്നാഗിൽ ഏറ്റുമുട്ടൽ: സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും പരിക്കേറ്റു. അനന്ത്നാഗിലെ വെരിനാഗ് മേഖലയിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.