10 October, 2021 11:06:33 PM
കൽക്കരി ക്ഷാമം: മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങൾ അടച്ചു
ന്യൂഡൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങൾ അടച്ചു. മഹാരാഷ്ട്രയിൽ പതിമൂന്നും പഞ്ചാബിൽ മൂന്നും താപവൈദ്യുത നിലയങ്ങളാണ് അടച്ചുപൂട്ടിയത്. 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ യൂണിറ്റുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷൻ വ്യക്തമാക്കി.
പഞ്ചാബിൽ 5620 മെഗാവാട്ടാണ് താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാൽ നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കൽക്കരി ക്ഷാമത്തെ തുടർന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കി.