05 October, 2021 04:15:49 PM
ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ ലക്നോവിൽ തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം
ലക്നോ: ഉത്തര്‍പ്രദേശിലെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ ലക്നോ വിമാനത്താവളത്തില്‍ തടഞ്ഞു. ഇതേതുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലഖിംപുരിലേക്ക് പോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ താന്‍ ലഖിംപുരില്‍ പോകുന്നില്ലെന്നും പ്രിയങ്ക ഗാന്ധിയെ കാണാന്‍ സിതാപുരിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പോലീസുകാര്‍ അദ്ദേഹത്തെ തടയുകയായിരുന്നു.