29 September, 2021 10:24:00 AM
നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നു; നേതൃത്വത്തെ പരിഹസിച്ച് മനീഷ് തിവാരി
ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് പിസിസി അധ്യക്ഷസ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് മുതിർന്ന നേതാവ് മനീഷ് തിവാരി. നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നുവെന്നാണ് മനീഷ് തിവാരിയുടെ പ്രതികരണം. അതേസമയം, സിദ്ദുവിന്റെ വിഷയത്തിൽ കോൺഗ്രസിന്റെ ഇടപെടലിൽ പാർട്ടിക്കുള്ളിൽ തന്നെ കൂടുതൽ വിമർശനവും ഉയരുന്നുണ്ട്.
സിദ്ദു വൈകാരികമായി പ്രതികരിച്ചവെന്ന് എഐസിസി അംഗം കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതിനിടെ, പഞ്ചാബിൽ നേതാക്കൾക്കിടയിൽ അനുനയ ചർച്ച നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുകയാണ്. എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡിഗഢിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ചരൺജിത് സിംഗ് ചന്നി മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായ ഉടനെ അപ്രതീക്ഷിതമായി സിദ്ദു രാജിവച്ചത്.