29 September, 2021 07:05:01 AM
ബംഗളൂരുവിൽ ഇലക്ട്രോണിക്സ് വർക്ക്ഷോപ്പിൽ തീപിടിത്തം: ആളപായമില്ല
ബംഗളൂരു: ബംഗളൂരുവിലെ ഇലക്ട്രോണിക്സ് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. വിനോഭ നഗര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജശ്രീ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. അപകടകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.