28 September, 2021 12:34:32 PM
3 ലോക്സഭാ മണ്ഡലങ്ങളിലും 30 നിയമസഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 30ന്
ന്യൂഡൽഹി: മൂന്നു ലോക്സഭാ മണ്ഡലങ്ങളിലും വിവിധ സംസ്ഥാനങ്ങളിലായി 30 നിയമസഭാ സീറ്റുകളിലും ഒക്റ്റോബർ 30ന് ഉപതെരഞ്ഞെടുപ്പു നടക്കും. നവംബർ രണ്ടിനാണു വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. കൊവിഡ്, പ്രളയ സാഹചര്യം, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് തീരുമാനമെന്ന് കമ്മിഷൻ വ്യക്തമാക്കി. മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഒരോ മണ്ഡലത്തിൽ വീതവും ദാദ്ര- നഗർ ഹവേലി ആൻഡ് ഡാമൻ- ഡ്യൂവിലുമാണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകൾ.