21 September, 2021 04:55:19 AM
തിഹാർ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
ന്യൂഡൽഹി: തിഹാര്‍ ജയിലിലെ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്കുമാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.