21 September, 2021 04:45:34 AM
അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി തൂങ്ങി മരിച്ച നിലയിൽ
ലക്നോ: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി(72) ജീവനൊടുക്കിയ നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. അടച്ചിട്ട മുറിയില്‍ നൈലോണ്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്നും കുറിപ്പില്‍ ചിലരുടെ പേരുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ അനുശോചനം അറിയിച്ചു.