17 September, 2021 01:36:32 AM


സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ലും ഓഫീസിലും ശിശുമന്ദിരങ്ങളിലും ഈ ഡി റെ​യ്ഡ്



ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​ർ​ഷ്മ​ന്ദ​ർ ജ​ർ​മ​നി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു റെ​യ്ഡ്. ഡ​ൽ​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലും ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ത്തി. ഇ​തി​നു പു​റ​മേ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ൻ​ജി​ഒ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന വി​ഭാ​ഗം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. ത​നി​ക്കു മു​ക​ളി​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഹ​ർ​ഷ് മ​ന്ദ​ർ മു​ൻ​പ് പ്ര​തി​ക​രി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K