16 September, 2021 09:48:22 AM
രാഹുലുമായി കൂടിക്കാഴ്ച നടത്തി കനയ്യകുമാർ; ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് ?
ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐ യുവനേതാവുമായ കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച. അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന് സൂചനകൾ പുറത്തുവരികയാണ്. ജിഗ്നേഷ് കോൺഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയതായാണ് വിവരം. കനയ്യയെ പാർട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.