05 September, 2021 06:51:01 AM
മോഷണ മുതൽ വിറ്റ് പണം സമ്പാദിച്ചു; വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ
മുംബൈ: മോഷ്ടാക്കളില്‍ നിന്നും പിടികൂടിയ മോഷണ വസ്തുക്കള്‍ അനധികൃതമായി കൈവശപ്പെടുത്തി വില്‍പ്പന നടത്തിയ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാര്‍ഘാര്‍ ജില്ലയിലെ വാസെ പോലീസ് സ്റ്റേഷനിലാണ് സംഭവം.
കോണ്‍സ്റ്റബിള്‍ മംഗള്‍ ഗെയ്ക് വാഡ് ആണ് അറസ്റ്റിലായത്. മോഷണ മുതല്‍ വിറ്റ് ഏകദേശം 27 ലക്ഷം രൂപ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇവർ മോഷണ മുതല്‍ വിറ്റുവരികയായിരുന്നു. മംഗള്‍ ഗെയ്ക് വാഡിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു.