30 August, 2021 04:34:15 AM
യുവാവിനെ ലോറിയുടെ പിന്നില്‍ കെട്ടിവലിച്ചു കൊന്ന സംഭവം: പ്രതിയുടെ വീട് പൊളിച്ചുമാറ്റി
ഭോപ്പാൽ: മധ്യപ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍ കെട്ടി വലിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി. നീമച്ച് ജില്ലയിലെ മഹേന്ദ്ര ഗുര്‍ജാര്‍ എന്നയാളുടെ വീടാണ് തദ്ദേശ ഭരണകൂടം ജെസിബി ഉപയോഗിച്ച് എസ്പി സൂരജ് വര്‍മയുടെയും ജില്ലാ കളക്ടര്‍ മായങ്ക് അഗര്‍വാളിന്റെയും നേതൃത്വത്തിൽ പൊളിച്ചത്.
കൊല്ലപ്പെട്ട യുവാവിന്റെ ബന്ദ ഗ്രാമത്തിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ സഹായമായി നല് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 40കാരനായ കന്നയ്യലാല്‍ ഭീലിനെ എട്ട് പേര് ചേര്‍ന്നാണ് ലോറിയുടെ പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ കന്നയ്യലാലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.