29 August, 2021 04:34:45 PM
പോലീസുമായുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ കർഷകൻ മരിച്ചു: പ്രതിഷേധം രാജ്യവ്യാപകമാക്കും
ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ പോലീസുമായുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഇയാൾക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കർണാലിലുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കർഷകസംഘടനകൾ.