29 August, 2021 11:33:50 AM
ബംഗാളിലെ തെരഞ്ഞെടുപ്പ് സംഘർഷം; രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളിൽ സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്. നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് നടപടി.
അതേസമയം, തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ 10 പുതിയ എഫ്ഐആറുകൾ കൂടി സിബിഐ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുകളുടെ എണ്ണം 21 ആയി. കേസന്വേഷണത്തിന്റെ ഭാഗമായി 15 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.