28 August, 2021 06:09:06 PM
ഹരിയാനയിൽ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ; നിരവധി പേർക്ക് പരിക്ക്
ചണ്ഡിഗഡ്: ഹരിയാനയിൽ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ അധ്യക്ഷതയിൽ ചേരാനിരുന്ന യോഗത്തിനെതിരെ പ്രതിഷേധിച്ച കർണാലിലെ കർഷകരും പോലീസും തമ്മിലാണ് സംഘമുണ്ടായത്. കർഷകർക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.
കർണാലിൽ ദേശീയപാത ഉപരോധിച്ച കർഷകരെ പിരിച്ചുവിടാനും പോലീസ് ബലംപ്രയോഗിച്ചു. ബലപ്രയോഗത്തിൽ നിരവധി കർഷകർക്കു പരിക്കേറ്റു. കർണാലിലെ ബസ്താര ടോൾപ്ലാസയ്ക്കു സമീപമാണ് സംഘർഷം ഉടലെടുത്തത്. ഹരിയാനയിലും മറ്റും കർഷകർ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഒൻപത് മാസത്തിലേറെയായി പ്രതിഷേധിക്കുകയാണ്.