24 August, 2021 02:03:51 PM
അഫ്ഗാനിൽനിന്നും 78 പേർ കൂടി ഇന്ത്യയിൽ; സിസ്റ്റർ തെരേസ ക്രാസ്റ്റയും ഡൽഹിയിലെത്തി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തി. സംഘത്തിലുളള 25 പേർ ഇന്ത്യൻ പൗരന്മാരാണ്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ കന്യാസ്ത്രി സിസ്റ്റർ തെരേസ ക്രാസ്റ്റയും വിമാനത്തിലുണ്ട്.
ഇവരെ കഴിഞ്ഞ ദിവസം വ്യോമസേന വിമാനത്തിൽ കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറ്റി ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു- വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
അഫ്ഗാനിൽനിന്നും എത്തിയവരെ സ്വീകരിക്കാൻ മന്ത്രിമാരായ ഹർദീപ് പുരി, വി മുരളീധരൻ എന്നിവർ വിമാനത്താവളത്തിലെത്തി. മൂന്ന് സിക്ക് വിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥങ്ങളും അഫ്ഗാനിൽനിന്നും കൊണ്ടുവന്നു.