23 August, 2021 08:28:16 PM
നികുതി അടച്ചില്ല; അമിതാഭ് ബച്ചന്റെ കാറുമായി 'സൽമാൻ ഖാൻ' പിടിയിൽ!
ബംഗളൂരു: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കർണാടക മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള റോള്‍സ് റോയിസ് കാറാണ് പിടിച്ചെടുത്തത്. വാഹന നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. 2019ല്‍ ബംഗളുരുവിലെ ഒരു വ്യവസായിക്ക് അമിതാഭ് ബച്ചന് വിറ്റതാണ് പിടിച്ചെടുത്ത കാറെന്നാണ് വിവരം.
അധികൃതര്‍ വാഹനം പിടിച്ചെടുക്കുന്ന സമയത്ത് സല്മാന് ഖാന് എന്ന വ്യക്തിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ കാര്‍ വാങ്ങിയ വ്യക്തി ഇതുവരെ ഇന്‍ഷൂറന്‍സ് പുതുക്കിയിട്ടില്ലെന്നും രേഖകള്‍ പ്രകാരം കാര്‍ ഇപ്പോഴും അമിതാഭ് ബച്ചന്റെ പേരിലാണ് ഉള്ളതെന്നും കർണാടക ട്രാന്‍സ്പോര്‍ട്ട് അഡീഷണല്‍ കമ്മീഷണര്‍ നരേന്ദ്ര ഹോല്‍ക്കര്‍ അറിയിച്ചു