21 August, 2021 10:29:09 AM
ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണത്തിന്‍റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു.
ഓണം കേരളത്തിന്‍റെ ദേശീയ ഉത്സവം മാത്രമല്ല, മനുഷ്യരെല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ച ഒരു നല്ല കാലത്തിന്‍റെ ഓര്‍മ പുതുക്കല്‍ കൂടിയാണ്. ആ സമത്വ സുന്ദരലോകം വീണ്ടും സൃഷ്ടിക്കാന്‍ ഉള്ള പ്രചോദനം ആകട്ടെ ഓണം. ഓണത്തിന്‍റെ തിളക്കവും സമൃദ്ധിയും ആഘോഷത്തിലെ ഒരുമയും കേരളത്തിന്‍റെ സ്‌നേഹസന്ദേശമായി ലോകമെങ്ങും വ്യാപിക്കട്ടെ എന്ന് ആശാംസ സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.