20 August, 2021 05:10:06 PM
രാഹുലിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പോസ്റ്റ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നീക്കം ചെയ്തു. ഡൽഹിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ച പോസ്റ്റാണ് നീക്കം ചെയ്തത്.
ദൃശ്യങ്ങൾ പങ്കുവച്ചതിന് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനഃ സ്ഥാപിക്കുകയും ചെയ്തിരുന്നു. വടക്കു കിഴക്കൻ ഡൽഹിയിൽ മാനഭംഗം ചെയ്യപ്പെട്ട ഒന്പതുകാരിയുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ഫോട്ടോയാണ് രാഹുൽ പങ്കുവച്ചത്.