11 August, 2021 03:57:35 PM
ഹിമാചലിൽ വൻ മണ്ണിടിച്ചിൽ; നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു
ഷിംല: ഹിമാചൽപ്രദേശിൽ വൻ മണ്ണിടിച്ചിൽ. കിന്നൗര്‍ ജില്ലയില്‍ ദേശീയ പാതയിലാണ് സംഭവം. നിരവധി വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഹിമാചൽ മുഖ്യമന്ത്രിയുമായി
സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.