04 August, 2021 03:48:38 PM
കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാർ തിഹാർ ജയലിൽ മരിച്ച നിലയിൽ; 8 കൊലക്കേസിൽ പ്രതിയായിരുന്നു
ന്യൂഡൽഹി: കൊടുംകുറ്റവാളി അങ്കിത് ഗുജ്ജാറിനെ തിഹാർ ജയലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിഹാറിലെ ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശ് പോലീസിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു.
എട്ട് കൊലക്കേസിൽ പ്രതിയായ ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേർന്ന് ചൗധരി-ഗുജ്ജാർ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.