29 July, 2021 10:54:35 PM
അമിത്ഷാ മറുപടി നല്കിയാല് മതി: പെഗാസസിൽ നിലപാട് മാറ്റി പ്രതിപക്ഷം
ന്യൂഡൽഹി: പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി പ്രതിപക്ഷം. ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരണം നല്കിയാല് മതിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അമിത്ഷാ വിശദീകരിക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരും. പാര്‍ലമെന്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, ഐടി മന്ത്രി വിശദീകരണം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.