28 July, 2021 05:25:19 PM


കശ്മീരില്‍ മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌പേര്‍ മരിച്ചു; 30ല്‍ അധികം പേരെ കാണാതായി



ശ്രീനഗര്‍: കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ്‌ പേര്‍ മരിച്ചു. 30 ലധികം പേരെ കാണാതാകുകയും ചെയ്തു. കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. സൈന്യത്തിന്‍റെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.


സംഭവത്തിന്റെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ദുരന്ത നിവാരണ സേന അംഗങ്ങളെ അയയ്ക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരെ എയര്‍ലിഫ്റ്റിംഗ് വഴി ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്.


സംഭവത്തില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ചെറുസംഘങ്ങളെ സഹായിക്കാന്‍ അദേഹം വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള കനത്തമഴ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K