22 July, 2021 06:19:42 AM
അതിർത്തിയിൽ ഇന്ത്യ-പാക് സൈനികർ മധുരം കൈമാറി ബക്രീദ് ആഘോഷിച്ചു
ശ്രീനഗർ: അതിർത്തിയിൽ പരസ്പരം മധുരം കൈമാറി ഇന്ത്യാ-പാക് സൈനികർ ബക്രീദ് ആഘോഷിച്ചു. നിയന്ത്രണരേഖയിലെ പൂഞ്ച്-റാവൽകോട്ട് ക്രോസിംഗ് പോയിന്റിലും മെന്ധാർ-ഹോട്ട്സ്പ്രിംഗ് ക്രോസിംഗ് പോയിന്റിലുമാണ് മധുരത്തിന്റെയും ആശംസയുടെയും കൈമാറ്റം നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു ചടങ്ങ്. പുൽവാമയിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ആദ്യമായാണ് ഈദ് വേളയിൽ മധുരം കൈമാറിയത്.