19 July, 2021 08:04:11 AM
ഗുരുഗ്രാമിൽ മൂന്ന് നില കെട്ടിടം തകർന്നു; ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് സൂചന
ന്യൂഡൽഹി: ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. ഖവാസ്പുര് ഗ്രാമത്തിലാണ് സംഭവം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് സൂചന. കാര്‍ഗോ ഡീലക്സ് കമ്പനി എന്ന സ്ഥാപനത്തിന്റെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് തകര്ന്ന്ത്. നാലോ അഞ്ചോ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ ഉണ്ടാകാമെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുയാണ്.