10 July, 2021 10:28:40 AM
സസ്പെൻഷനിലായ എഡിജിപി ജി.പി.സിംഗിനെതിരെ രാജ്യദ്രോഹ കേസും
റായ്പുർ: വരുമാനത്തിൽ കവിഞ്ഞ സ്വത്തു സന്പാദിച്ചതിനു സസ്പെൻഷനിലായ ഛത്തീസ്ഗഡ് എഡിജിപി ജി.പി. സിംഗിനെതിരെ രാജ്യദ്രോഹ കേസും.
സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപെട്ടതുമായി ബന്ധപ്പെ രേഖകളും കത്തുകളും പെൻഡ്രൈവുകളും സിംഗിന്റെ ബംഗ്ലാവിൽനിന്നും സംസ്ഥാന ആന്റി കറപ്ഷൻ ബ്യൂറോയും ഇക്കണോമിക് ഒഫൻസ് വിങ്ങും നടത്തിയ റെയ്ഡിൽ കണ്ടെടുത്തു.
സിംഗിന്റെ വസതിയിലടക്കം 15 സ്ഥലങ്ങളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡുകളിൽ 10 കോടിയുടെ സ്വത്തുവിവരങ്ങളും കണ്ടെത്തി. സിംഗിന്റെ കൂട്ടാളിയായ മണി ഭൂഷന്റെ വീടുകളിൽ നിന്ന് സർക്കാരിനെതിരെ വിശദമായ ഗൂഢാലോചനയുടെ തെളിവുകളും ലഭിച്ചതായി അധികൃതർ പറഞ്ഞു.