08 July, 2021 08:27:03 PM
പുതിയ ഐടി ചട്ടങ്ങള്‍: ട്വിറ്ററിന് ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാത്ത ട്വിറ്ററിന് ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യയെ ആസ്പദമാക്കി പരാതി പരിഹാര ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള ഉപാധികള്‍ ഉള്‍പ്പെടെ പുതിയ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ ട്വിറ്ററിന് നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിൽ മുഴുവൻ സമയ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിമയിക്കുമെന്നും ഇതിനായി എട്ട് ആഴ്ച സമയം വേണമെന്നും ട്വിറ്റർ കോടതിയെ അറിയിച്ചു. ട്വിറ്ററിന് തോന്നുംപോലെ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റർ മറുപടി നൽകിയത്.