08 July, 2021 01:56:53 PM
ഡൽഹി സിബിഐ ആസ്ഥാനത്ത് തീപിടിത്തം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല
ന്യൂഡൽഹി: ഡൽഹിയിലെ സിബിഐ ഓഫീസ് ആസ്ഥാനത്ത് തീപിടുത്തം. പാർക്കിംഗ് ഏരിയയിലെ ഇലക്ട്രോണിക് മുറിയിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ അഞ്ച് ഫയർ എൻജിനുകൾ എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പാർക്കിംഗിൽ നിന്നാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. അല്പ സമയത്തിനകം ഓഫീസിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിബിഐ ഓഫീസർ അറിയിച്ചു.