30 June, 2021 07:09:53 AM


ബി​ഹാ​റി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 11 മ​ര​ണം: ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്; 65 ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം



പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 11 മ​ര​ണം. ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

വെ​സ്റ്റ് ച​മ്പാ​ര​ന്‍, ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍ വീ​ത​വും പാ​റ്റ്‌​ന​യി​ല്‍ ര​ണ്ടു പേ​രും, ന​ള​ന്ദ, മാ​ധേ​പു​ര, ഔ​റം​ഗാ​ബാ​ദ് ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​രും മ​രി​ച്ചു. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് 339 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു​വെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ത് സാ​ധാ​ര​ണ​യേ​ക്കാ​ൾ 139 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.

ഇ​തേ​തു​ട​ർ​ന്ന് വ​ട​ക്ക​ൻ ബീ​ഹാ​റി​ലെ ജി​ല്ല​ക​ളാ​യ വെ​സ്റ്റ് ച​മ്പാ​ര​ൻ, ഈ​സ്റ്റ് ച​മ്പാ​ര​ൻ, ഗോ​പാ​ൽ​ഗ​ഞ്ച്, സ​ര​ൺ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ 65 ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം സം​ഭ​വി​ച്ചു. ഇ​ത് 80,000 ത്തോ​ളം ജ​ന​ങ്ങ​ളെ ബാ​ധി​ച്ചു.‍‍ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്നും 10,916 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്) നാ​ല് ടീ​മു​ക​ളെ​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ മൂ​ന്ന് ടീ​മു​ക​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K