27 June, 2021 10:58:25 AM
ജമ്മു വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങൾ: രണ്ട് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ജമ്മു എയർപോർട്ടിന് സമീപം സ്ഫോടനം. ഞായറാഴ്ച പുലർച്ചെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബോംബ് സക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.