24 June, 2021 01:59:05 AM
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ. മുംബൈയിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാഷ്മീരിൽനിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തത് .