18 June, 2021 08:09:44 AM
തിരുവള്ളുവറിനെ കാവി പുതപ്പിക്കേണ്ട: ചിത്രം നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍
കോയമ്പത്തൂർ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ ചിത്രം നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. കോയമ്പത്തൂരിലെ കാർഷിക സർവകലാശാല ലൈബ്രറിയിലെ ചിത്രമാണ് കൃഷി മന്ത്രി എം.ആർ.കെ പനീർ ശെൽവത്തിന്റെ നിർദേശത്തെ തുടർന്ന് നീക്കം ചെയ്തത്. ഇവിടെ സർക്കാർ അംഗീകാരമുള്ള തിരുവള്ളുവരുടെ ഛായാചിത്രം സ്ഥാപിക്കാനും നിർദേശം നൽകി. ഇതിൽ വെള്ളയാണു തിരുവള്ളുവരുടെ വേഷം.
2017–2018ലാണു ലൈബ്രറിയിൽ കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവരുടെ ചിത്രം വച്ചത്. ഇതിനെതിരേ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നിരുന്നു. തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ ആരോപിക്കുകയും ചെയ്തിരുന്നു.