16 June, 2021 10:41:58 AM
ആഗ്രയിലെ കഗ്രോളിൽ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ലക്നോ: ആഗ്രയിലെ കഗ്രോളിൽ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്നിനും എട്ടിനും വയസിനിടയിലുള്ള രണ്ട് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഒന്‍പത് പേര് ഇവിടെ കുടുങ്ങി കിടപ്പുണ്ട്. പോലീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.