14 June, 2021 12:19:47 AM
ആയുധവുമായി ബോട്ടുവരുന്നു; തമിഴ്നാട്, കേരള തീരങ്ങളിൽ ജാഗ്രതാ നിർദേശം
ചെന്നൈ: തമിഴ്നാട്, കേരള തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് വരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത നിർദേശം നൽകിയത്. കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോസ്റ്റ്ഗാർഡ് അടക്കമുള്ള സേനകൾ കടലിൽ നിരീക്ഷണം നടത്തുകയാണ്.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ഇവിടങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ ബോട്ടുകളും പരിശോധിക്കുന്നുണ്ട്. കേരള തീരത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആളുകളെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും.