11 June, 2021 11:08:37 AM
കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും; മലക്കം മറിഞ്ഞ് ബാബാ രാംദേവ്
ഡെറാഡൂണ്‍: കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് യോഗഗുരു ബാബാ രാംദേവ്. നേരത്തെ യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം തനിക്ക് ഉള്ളതിനാൽ കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് പറഞ്ഞ രാംദേവാണ് ഇപ്പോൾ വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചത്.
കൂടാതെ ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടർമാരെന്നും രാംദേവ് പറഞ്ഞു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരർക്കും ജൂണ്‍ 21 മുതൽ വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിൻ സ്വീകരിക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.