07 June, 2021 08:26:52 PM
മുംബൈ - കൊല്‍ക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ടു പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ഫ്‌ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയില്‍പ്പെട്ടതെന്ന് വിസ്താര വക്താവ് പറഞ്ഞു.